Latest NewsKeralaNews

സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

പോലീസ് നടത്തുന്നത് നരനായാട്ടാണെന്ന രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് എത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി. കേസില്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഞ്ച് പേരുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

Read Also:വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി യുഎഇ പോലീസ്

അഞ്ച് പ്രതികളെയും അടുത്ത് ദിവസം തന്നെ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഡി വൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ആണ് കേസിലെ ഒന്നാം പ്രതി. അരുണിനെ കൂടാതെ അശ്വിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രതികളുടെ ആള്‍ക്കാരില്‍ നിന്നും സുരക്ഷാ ജീവനക്കാരന് നിരന്തരം ഭീഷണിയുണ്ടെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ രേഖാമൂലം പരാതി നല്‍കുമെന്നും അഭിഭാഷക അറിയിച്ചു.

അതേസമയം,കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത് നരനായാട്ടാണെന്ന രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് എത്തി. അന്വേഷണത്തിന്റെ പേരില്‍ പോലീസ് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button