ദോഹ: പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ഖത്തർ നാഷണൽ മ്യൂസിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഖത്തറിൽ ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ ‘സ്ഥാപകന്റെ ഉടവാൾ’, ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിർമ്മിച്ച ജാൽബൂത് എന്ന പരമ്പരാഗത യാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത്.
ഖത്തറിന്റെ സംസ്കാരം, ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയുടെ സമന്വയമാണ് പുതിയ ചിഹ്നം. പരമ്പരാഗത മൂല്യങ്ങളെയും, സാംസ്കാരിക തനിമയെയും ചേർത്ത് പിടിച്ച് കൊണ്ട് ഭാവിയിലേക്ക് ദൃഷ്ടിയൂന്നുന്ന രീതിയിലാണ് ഈ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി : ആത്മഹത്യയ്ക്ക് പിന്നിൽ ഗാർഹിക പീഡനമെന്ന് പരാതിയുമായി ബന്ധുക്കൾ
Post Your Comments