ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അധികാരം ഏറ്റെടുത്ത മകന് ചാള്‍സ് അധിക കാലം രാജാവാകില്ലെന്ന് പ്രവചനം. തന്റെ ഇളയ മകന് ഹാരി രാജകുമാരനു വേണ്ടി ചാള്‍സ് വേഗം അധികാരം ഒഴിയുമെന്നാണ് പ്രവചനം. 74 വയസാണ് ചാള്‍സിന്. ഒരിക്കലും രാജാവാകില്ലെന്നു കരുതിയ ഒരാളാണ് ചാള്‍സിന്റെ പിന്‍ഗാമിയായി എത്തുക എന്നും പ്രചരിക്കുന്നുണ്ട്. 16-ാം നൂറ്റാണ്ടിലെ ജ്യോതി ശാസ്ത്രജ്ഞനായ നോസ്ട്രഡാമസ് ആണ് ഈ പ്രവചനങ്ങളുടെ പിന്നില്‍. ചാള്‍സ് രാജാവിന്റെ ഭരണം ഹ്രസ്വവും മധുരവുമാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം.
Read Also:തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: ചർച്ചയായി മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവന
1555 ല്‍ എഴുതിയ നിഗൂഢ കവിതകളില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ കൃത്യമായ വര്‍ഷം നോസ്ട്രഡാമസ് പ്രവചിച്ചതായി നോസ്ട്രഡാമസിന്റെ ദര്‍ശനങ്ങളില്‍ വിദഗ്ധനും എഴുത്തുകാരനുമായ മരിയോ റീഡിങ് അഭിപ്രായപ്പെട്ടിരുന്നു. ‘എലിസബത്ത് രാജ്ഞി 2022ല്‍ 96-ാം വയസില്‍ മരിക്കും. അമ്മയുടെ ആയുഷ്കാലത്തിന് അഞ്ച് വര്‍ഷം കുറവായിരിക്കും അത്?’-എന്നാണ് നോസ്ട്രഡാമസിന്റെ കവിതകളെക്കുറിച്ച് റീഡിങ് എഴുതിയത്. നോസ്ട്രഡാമസ് തന്റെ ഒരു കവിതയില്‍ ‘ദ്വീപുകളുടെ രാജാവ്’ എന്ന വാക്കുകള്‍ പരാമര്‍ശിച്ചത് ചാള്‍സ് രാജാവിനെ ഉദ്ദേശിച്ചാണെന്നും പറയുന്നു.
ചാള്‍സ് മൂന്നാമന് രാജാവിന്റെ ഭരണകാലത്ത് കോമണ്‍വെല്‍ത്തിന്റെ ഭൂരിഭാഗവും തകരുമെന്ന വസ്തുതയാണ് നോസ്ട്രഡാമസ് പരാമര്‍ശിച്ചത് എന്നും റീഡിങ് പറയുന്നു.
ചാള്‍സ് രാജാവ് തന്റെ പ്രായം കാരണം രാജാവിന്റെ സ്ഥാനത്ത് നിന്നും മാറി നില്ക്കാന് നിര്‍ബന്ധിതനാകുമെന്നാണ് റീഡിങിന്റെ അഭിപ്രായം. അതിനുശേഷം, സിംഹാസനം ഭരിക്കാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ വരും. ഒരിക്കലും രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരു മനുഷ്യന് പകരം വരും എന്നാണ് പറയുന്നത്. അതിന്റെ അര്‍ത്ഥം ചാള്‍സ് രാജാവിന്റെ മൂത്ത മകന് വില്യം രാജകുമാരന് ആയിരിക്കില്ല ഹാരി രാജാവാകും എന്നാണ് എന്നും റീഡിങ് അഭിപ്രായപ്പെട്ടു.
Post Your Comments