ഷഹീന്‍ അഫ്രീദിയുടെ ചികിത്സയ്ക്കായി പാക് ക്രിക്കറ്റ് ബോര്‍ഡ് സഹായിച്ചില്ലെന്ന് ഷാഹിദ് അഫ്രീദി

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് നായകൻ ഷാഹിദ് അഫ്രീദി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്കോ ഇംഗ്ലണ്ടിലെ തുടര്‍ പരിശോധനകള്‍ക്കോ പാക് ക്രിക്കറ്റ് ബോര്‍ഡ് പണമോ സഹായമോ നല്‍കിയില്ലെന്ന് ഷാഹിദ് അഫ്രീദി ടെലിവിഷന്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

‘പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ഞാൻ നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ല. ലണ്ടനില്‍ തുടര്‍ ചികിത്സയ്ക്കായി ഷഹീന്‍ പോയത് സ്വന്തം ചെലവിലാണ്. ഞാനാണ് ലണ്ടനില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കി കൊടുത്തത്’ ഷാഹിദ് അഫ്രീദി പറഞ്ഞു. ഷാഹിദ് അഫ്രീദിയുടെ ഭാവി മരുമകന്‍ കൂടിയാണ് ഷഹീന്‍ അഫ്രീദി.

Read Also:- താരനും മുടികൊഴിച്ചിലും തടയാൻ വെളിച്ചെണ്ണയും കറിവേപ്പിലയും

ഷാഹിദ് അഫ്രീദിയുടെ മകളും ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ വര്‍ഷമാണ് നടന്നത്. പാകിസ്ഥാന്‍റെ പേസ് ആക്രമണത്തെ നയിക്കുന്ന ഷഹീന്‍ അഫ്രീദിക്ക് പാകിസ്ഥാനുവേണ്ടി കളിക്കുമ്പോഴാണ് പരിക്കേറ്റത്. എന്നിട്ടും പരിക്കേറ്റ കളിക്കാരനോട് ചെയ്യേണ്ട പ്രാഥമിക കടമ പോലും ചെയ്യാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ലെന്നും അഫ്രീദി ചര്‍ച്ചയില്‍ കൂട്ടിച്ചേർത്തു.

Share
Leave a Comment