Latest NewsKeralaNews

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി സെക്രട്ടേറിയേറ്റിലെ ശ്രുതി ഹാളിൽ ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പു മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

Read Also: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം : മൂന്നുപേർ പിടിയിൽ

സെക്രട്ടേറിയേറ്റിലെ ഭക്ഷ്യവകുപ്പിന്റെ വിവിധ സെക്ഷനുകളിലായി 262 ഫയലുകളാണ് തീർപ്പാക്കലിന്റെ ഭാഗമായി വകുപ്പ് ഇന്ന് പരിഗണിച്ചത്. 2022 ജൂലൈ 29, 30 തീയതികളിലും ആഗസ്റ്റ് 23, 24 തീയതികളിലും രണ്ടു ഘട്ടമായി വകുപ്പിൽ ഫയൽ അദാലത്തുകൾ നടത്തുകയും 971 ഫയലുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു.

ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന കാര്യം ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്ന് മന്ത്രി ജീവനക്കാരെ ഓർമ്മിപ്പിച്ചു. പത്തും പതിനഞ്ചും വർഷം തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഈ അവസരത്തിൽ സാധിക്കണമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പു സെക്രട്ടറി അലി അസ്ഗർ പാഷ, സപ്ലൈകോ കമ്മീഷണർ & മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ പട്ജോഷി, അഡീഷണൽ സെക്രട്ടറി മജീദ് കക്കോട്ടിൽ എന്നിവരും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read Also: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നു: സെപ്തംബർ പേവിഷ പ്രതിരോധ മാസമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button