Latest NewsNewsInternational

ലണ്ടനില്‍ സെപ്റ്റംബര്‍ 19ന് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തു

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തു. ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇതോടെ അന്നേ ദിവസം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന 12,000 വിമാനങ്ങളില്‍ 15 ശതമാനം വിമാനങ്ങളെ തീരുമാനം ബാധിക്കുമെന്ന് വെസ്റ്റ് ലണ്ടന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും നിയന്ത്രണം ബാധകമാണ്.

ഇതോടെയാണ് ഹീത്രു വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു 100 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. രാജ്ഞിയുടെ ശവസംസ്‌കാരം അവസാനിക്കുന്ന സമയത്ത് രണ്ട് മിനിട്ട് സമയം പൂര്‍ണമായും നിശബ്ദത പാലിക്കുമെന്ന് ഹീത്രു നേരത്തേയും പ്രഖ്യാപിച്ചിരുന്നു. ചടങ്ങിന് 15 മിനിട്ട് മുതല്‍ ചടങ്ങ് അവസാനിച്ച് 15 മിനിട്ട് വരെയും ഒരു വിമാനവും ടേക്ക് ഓഫ് ചെയ്യാനോ ലാന്‍ഡ് ചെയ്യാനോ അനുവദിക്കില്ല. അതേസമയം ചില വിമാനങ്ങള്‍ വഴി തിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്.

രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ശബ്ദ തടസ്സം ഉണ്ടാകാതിരിക്കുന്ന ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു. 2,500 അടി താഴെ പറക്കുന്ന ഡ്രോണുകള്‍ക്ക് ഉള്‍പ്പെടെ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button