ന്യൂഡല്‍ഹി : കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ – 3ലേക്കു വെള്ളം കയറി. ഇതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയിലേക്കുള്ള 5 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു വെള്ളക്കെട്ട്. ടെര്‍മിനലിനു മുന്നില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നെങ്കിലും അരമണിക്കൂറിനുള്ളില്‍ വെള്ളം ഒഴുക്കിക്കളഞ്ഞതായി അധികൃതര്‍ പറഞ്ഞു.
Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും
ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ തോരാമഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞ് ഒട്ടേറെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. മിന്നല്‍ പ്രളയത്തില്‍ അടിപ്പാതയില്‍ കുടുങ്ങിയ സ്വകാര്യ ബസിലെ 40 യാത്രക്കാരെയും വെള്ളക്കെട്ടില്‍ പെട്ട വാനില്‍ നിന്നു 18 പേരെയും അഗ്‌നിശമനസേന രക്ഷിച്ചു.
കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ഡല്‍ഹിയില്‍ ഇക്കുറി ലഭിച്ചത് 1,136.6 മില്ലീ മീറ്റര്‍ മഴയാണെന്നും കഴിഞ്ഞ 46 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ് മഴയാണിതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
Post Your Comments