ചെന്നൈ : തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതേ തുടര്‍ന്ന് എട്ട് വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. കനത്തമഴയും ദൂരക്കാഴ്ചയ്ക്ക് മങ്ങലേറ്റതുമാണ് വിമാനങ്ങള്‍ റദ്ദാക്കാനുളള കാരണം.
ബുധനാഴ്ച വൈകുന്നേരം സര്‍വീസ് നടത്തേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ചെന്നൈ – മധുര, ചെന്നൈ – തിരുച്ചിറപ്പള്ളി വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ വിമാനങ്ങളുടെ തിരിച്ചുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. രാത്രി പുറപ്പെടേണ്ടിയിരുന്ന ചെന്നൈ – മുംബൈ ഇന്‍ഡിഗോ വിമാനവും വ്യാഴാഴ്ച രാവിലത്തെ മുംബൈ – ചെന്നൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ – ചെന്നൈ എയര്‍ അറേബ്യ വിമാനത്തിന്റെ വരവും പോക്കും റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മഴക്കെടുതിയില്‍ മരണം പന്ത്രണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് കാരണം.
Post Your Comments