ഫാർമ രംഗത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി മാൻകൈൻഡ് ഫാർമ. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. പ്രമുഖ കോണ്ടം ബ്രാൻഡായ മാൻഫോഴ്സിന്റെ നിർമ്മാതാക്കൾ കൂടിയാണ് മാൻകൈൻഡ് ഫാർമ.
റിപ്പോർട്ടുകൾ പ്രകാരം, ഓഫർ ഫോർ സെയിലൂടെയാണ് ഓഹരികൾ വിൽപ്പന നടത്തുക. ഇതിന്റെ ഭാഗമായി, 40,058,844 ഓഹരികളാണ് കമ്പനി വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഏകദേശം 700 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും ഉൽപ്പന്നനിര മെച്ചപ്പെടുത്താനാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
Also Read: സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
ഇന്ത്യക്ക് പുറമേ, യുഎസ്എ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് മാൻകൈൻഡ് ഫാർമയുടെ പ്രധാന വിപണികൾ. അതേസമയം, പനേഷ്യ ബയോടെക്കിന്റെ ഇന്ത്യയിലെയും നേപ്പാളിലെയും ഫോർമുലേഷൻ ബ്രാൻഡുകൾ 1,872 കോടി രൂപയ്ക്ക് മാൻകൈൻഡ് ഫാർമ ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments