മുംബൈ: സോഷ്യല്‍ മീഡിയയിൽ ഇന്ത്യയിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കായികതാരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വിരാട് കോഹ്ലിയേക്കാള്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരന്‍. കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ കോഹ്ലിയുടെ ഫോളേവേഴ്‌സിന്റെ എണ്ണം അഞ്ചു കോടി പിന്നിട്ടത്.
എന്നാൽ, സോഷ്യല്‍ മീഡിയയിൽ നിന്ന് കോഹ്ലിക്ക് കിട്ടുന്ന വരുമാനം കോടികളാണ്. കോഹ്ലിയുടെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന്റെയും വരുമാനം 1088000 ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ എട്ട് കോടി 69 ലക്ഷം രൂപ. ഇൻസ്റ്റാഗ്രാം ഷെഡ്യൂളിങ് ആന്‍ഡ് പ്ലാനിങ് ടൂളായ ഹൂപ്പര്‍ എച്ച്ക്യുവാണ് കോഹ്ലിയടക്കമുള്ളവരുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്.
ഹൂപ്പറിന്റെ പട്ടികയില്‍ കോഹ്ലിയെ കൂടാതെ ആദ്യ 50ൽ ഇന്ത്യയില്‍ നിന്ന് പ്രിയങ്ക ചോപ്ര മാത്രമേയുള്ളൂ. അതേസമയം, സോഷ്യല്‍ മീഡിയ വരുമാനത്തിൽ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. പതിനാറ് ലക്ഷം ഡോളറിലേറെയാണ് റൊണാള്‍ഡോയുടെ ഓരോ പോസ്റ്റിന്റെയും മൂല്യം.
Read Also:- ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്
ഇൻസ്റ്റാഗ്രാമിലാവട്ടെ 21 കോടിയിലേറെപ്പേര്‍ കോഹ്ലിയെ പിന്തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണൽ മെസിയും മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിക്ക് മുന്നിലുള്ളത്. റൊണാള്‍ഡോയ്ക്ക് 47 കോടിയും മെസിക്ക് 35 കോടിയും ഫോളോവേഴ്‌സുണ്ട്. ഫേസ്ബുക്കില്‍ നാല് കോടിയിലേറെപ്പേര്‍ കോഹ്ലിയെ പിന്തുടരുന്നുണ്ട്.
Post Your Comments