ആലപ്പുഴ: പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
പേവിഷബാധ സ്ഥിരീകരിച്ചതോടെ കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ആലപ്പുഴ ഡെന്‍റൽ കോളജ്, നഴ്സിങ് കോളജ്, പിജി ഡോക്ടർമാരുടെ ഹോസ്റ്റൽ എന്നിവയുടെ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
Read Also : അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഒളിവിലായിരുന്ന വൈദികന്‍ പിടിയിൽ
കഴിഞ്ഞ ദിവസം തൃശൂര്‍ എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നിരുന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനാണ് പേവിഷബാധയേറ്റത്. നിരീക്ഷണത്തിലായിരുന്ന പശുവിനെ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പേയിളകിയതിന്‍റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.
Post Your Comments