Latest NewsNewsBusiness

സ്ത്രീ ശാക്തീകരണം: സൗജന്യ അക്കൗണ്ടിംഗ് പരിശീലനം നൽകാനൊരുങ്ങി ഫെഡറൽ ബാങ്ക്

ഇടുക്കി ജില്ലയിൽ നിന്നുള്ള 35 വനിതകൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നിലവിൽ, ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായാണ് വനിതകൾക്ക് അക്കൗണ്ടിംഗ് പരിശീലനം നൽകുന്നത്.

ഇടുക്കി ജില്ലയിൽ നിന്നുള്ള 35 വനിതകൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ടാലി പ്രോ എന്നീ മേഖലകളിൽ മൂന്നുമാസത്തെ പരിശീലനമാണ് നൽകുക. വിദഗ്ധർ കൈകാര്യം ചെയ്യുന്ന പരിശീലനങ്ങൾക്കൊപ്പം പുതിയ തൊഴിൽ കണ്ടെത്താനുള്ള സഹായവും ഫെഡറൽ ബാങ്ക് ഒരുക്കുന്നുണ്ട്.

Also Read: ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ!

കൊച്ചിയിലെ ഫെഡറൽ സ്കിൽ അക്കാദമിയിൽ റസിഡൻഷ്യൽ പഠന രീതിയിലാണ് പരിശീലനം നൽകുക. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഫെഡറൽ സ്കിൽ അക്കാദമിയുടെ രണ്ടാം ബാച്ച് പരിശീലനമാണ് ഇത്തവണ ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button