വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന് 2020- 21 സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടി. ഇത്തവണ ഒരു വർഷം വൈകിയാണ് കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 2020- 21 സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് നേരിട്ടത്. അതേസമയം, വരുമാനം 2,428 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധി, വൻകിട ഏറ്റെടുക്കൽ, അക്കൗണ്ടിംഗ് രീതിയിലെ മാറ്റങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രവർത്തനഫലം വൈകാൻ കാരണമായത്.
റിപ്പോർട്ടുകൾ പ്രകാരം, 2021- 22 സാമ്പത്തിക വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകൾ ഇതുവരെ ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ബൈജൂസ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അകന്നതോടെ 2021- 22 സാമ്പത്തിക വർഷത്തിലെ വരുമാനം ഏകദേശം 10,000 കോടി രൂപയോളം ഉണ്ടാകുമെന്നാണ് ബൈജൂസിന്റെ വിലയിരുത്തൽ.
Also Read: മങ്കിപോക്‌സ്: ബഹ്‌റൈനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
2019- 20 കാലയളവിൽ 2,511 കോടി രൂപയുടെ വരുമാനവും 231.7 കോടി രൂപയുടെ നഷ്ടവുമാണ് ബൈജൂസ് നേരിട്ടത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓഹരികൾ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു. കൂടാതെ, വെറ്റ്ഹാറ്റ് ഉണ്ടാക്കിയ പ്രവർത്തന നഷ്ടം ബൈജൂസിന്റെ വരുമാനത്തെ വൻ തോതിൽ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രമുഖ കോഡിംഗ് പരിശീലന കമ്പനിയാണ് വെറ്റ്ഹാറ്റ്.
Post Your Comments