പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ച് മണിയ്‌ക്കാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ 5 മുതൽ പതിവ് നിർമ്മാല്യവും അഭിഷേകവും നടത്തും.
21 വരെ നട തുറന്നിരിക്കും. എല്ലാ ദിവസവും 5.30ന് മഹാഗണപതി ഹോമം ഉണ്ടാകും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമയ പൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടാകും. 21-ാം തിയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.
ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളും ഉണ്ട്.
Post Your Comments