രാജ്യത്ത് വമ്പൻ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോഴ്സും ടാറ്റ പവറും സംയുക്തമായി സോളാർ പദ്ധതിക്കാണ് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പൂണൈയിൽ ഉള്ള ടാറ്റ മോട്ടോഴ്സിന്റെ പ്ലാന്റിൽ നാല് മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റാണ് സ്ഥാപിക്കുക. ഇരു കമ്പനികളും പവർ പർച്ചേസ് എഗ്രിമെന്റിലാണ് ഒപ്പിട്ടിരിക്കുന്നത്.
പുതുതായി സ്ഥാപിക്കുന്ന സോളാർ പ്ലാന്റിൽ 58 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വരുംവർഷങ്ങളിൽ ഊർജ്ജ ഉപഭോഗം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. സൗരോർജ്ജം ഉപയോഗിക്കുന്നതോടെ, ഏകദേശം 10 ലക്ഷം ടണ്ണോളം കാർബൺ ബഹിർഗമനത്തിന്റെ തോത് ഇല്ലാതാക്കാൻ സാധിക്കും.
Also Read: ഈ പൊതുമേഖല ബാങ്കും സ്വകാര്യവൽക്കരിക്കുന്നു, ലേല നടപടികൾ ഉടൻ ആരംഭിക്കാൻ സാധ്യത
നിലവിൽ, ടാറ്റ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ പൂണൈയിലെ പ്ലാന്റിൽ 2.1 കോടി പുനഃസംസ്കരണ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 15 മെഗാവാട്ടാണ് ഈ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി.
Post Your Comments