പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ ഒരുങ്ങി പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാർബണിന്റെ അളവ് ന്യൂട്രലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. 2050 ഓടെ കാർബൺ ന്യൂട്രലാകാനാണ് സാംസംഗിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, 5 ശതകോടി ഡോളറാണ് കമ്പനി ചിലവഴിക്കാൻ ഉദ്ദേശിക്കുന്നത്.
ചിപ്പ് നിർമ്മാണ വേളയിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളെ തടഞ്ഞുനിർത്തി കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് തുക ചിലവഴിക്കുക. കൂടാതെ, പുതിയ ഗവേഷണ പ്രവർത്തനങ്ങൾക്കും തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: കൂട്ടത്തോടെ വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ തെരുവുനായ്ക്കള്‍ നാല്‍പതോളം താറാവുകളെ കടിച്ചു കൊന്നു
നിലവിൽ, മൊബൈൽ നിർമ്മാണ സമയത്ത് 10 ശതമാനം മാത്രമാണ് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത്. എന്നാൽ, ചിപ്പ് നിർമ്മാണവേളയിൽ 90 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്. ഇത് പരിസ്ഥിതിക്ക് വൻ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഈ പ്രവണത തടഞ്ഞുനിർത്തുന്നതിന്റെ ഭാഗമായാണ് സാംസംഗ് കാർബൺ ന്യൂട്രൽ പദ്ധതികൾക്ക് രൂപം നൽകുന്നത്.
Post Your Comments