Latest NewsKeralaNews

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

 

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ഓഗസ്റ്റ് 20-ാം തിയതിയാണ് സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. മൂന്നാഴ്ചയായി അബോധാവസ്ഥയിലായിരുന്ന ഇയാൾ ഇന്ന് മരിക്കുകയായിരുന്നു.

ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ പലതവണ പരാതി ഉയര്‍ന്നിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. അപകടങ്ങളും പതിവായിരുന്നു.

ഈ റോഡുമായി ബന്ധപ്പെട്ടാണ് നേരത്തെ ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്. അതേസമയം, കുഞ്ഞുമുഹമ്മദിന്റെ മരണത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button