WayanadLatest NewsKeralaNattuvarthaNews

വാഷിങ് മെഷീന്‍ ഫിറ്റ് ചെയ്യുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്

സുല്‍ത്താന്‍ബത്തേരി: അയല്‍വീട്ടില്‍ പുതിയ വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്.

Read Also : കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതൃത്വം അംഗീകരിച്ച് യുവതി

വയനാട്ടില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. അയല്‍പക്കത്തെ വീട്ടില്‍ കൊണ്ടുവന്ന പുതിയ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ വീട്ടിലെ വയറിങില്‍ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. യുവാവ് വീണതോടെ വീട്ടിലുണ്ടായവര്‍ നിലവിളിച്ചു. ഓടിയെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടങ്ങൾ: മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ഇന്നിറങ്ങും

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ജയേഷ്, ജിനീഷ് എന്നിവരാണ് മരിച്ച ജിതിന്റെ സഹോദരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button