AlappuzhaNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്

അമ്പലപ്പുഴ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്. പുന്നപ്ര പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ രാസലഹരിയായ എംഡിഎംഎ കേസില്‍ കുടുക്കാന്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ ശ്രമം

കഴിഞ്ഞമാസം അറസ്റ്റിലായ റിൻഷാദ്, ഇജാസ് എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുൽ മനാഫാണെന്ന് പൊലീസ് പറഞ്ഞു. ബി.ടെക് ബിരുദധാരിയായ പ്രതി ബസിൽ ബംഗളൂരുവിൽ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ്.

Read Also : സുരാജ് വെഞ്ഞാറമൂട് ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി നല്‍കി ഹിന്ദു ഐക്യവേദി

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button