Latest NewsIndiaNews

യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം: ഫിറ്റ്‌നസ് ട്രെയ്‌നര്‍ അറസ്റ്റില്‍

മുംബൈ: യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ ഫിറ്റ്‌നസ് ട്രെയ്‌നര്‍ അറസ്റ്റില്‍. തെലുങ്ക് സിനിമാ താരമായ യുവ നടിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്‌നസ് ട്രെയ്‌നറായ ആദിത്യ അജയ് കപൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് കപൂര്‍ തന്നെ ബലാത്സംഗം ചെയ്തതായി പരാതിക്കാരി വ്യക്തമാക്കി.

ഒരു പൊതു സുഹൃത്ത് വഴി പരിചയപ്പെട്ട നടിയും ആദിത്യ അജയ് കപൂറും ഈ ബന്ധം തുടർന്നുവരികയായിരുന്നു എന്നും പിന്നീട്, വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവുമാണ് കപൂറിനെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടിയുമായി ശാരീരികബന്ധം തുടരണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. നടി ആവശ്യം നിരസിച്ചപ്പോള്‍ അയാള്‍ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട്, നടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടി പൊലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button