വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം കഴിച്ചാൽ ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
Read Also : സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം കൂടുന്നതിന് പിന്നില്‍ അനധികൃത കശാപ്പ് ശാലകള്‍: സന്ദീപ് വാചസ്പതി
മറ്റ് ഭക്ഷണ പദാർത്ഥങ്ങളോടൊപ്പം ഏത്തപ്പഴത്തെ ഭക്ഷിക്കുകയാണെങ്കിൽ, വെറും വയറ്റിൽ കഴിക്കുന്നതിനെക്കാൾ കൂടുതലായി പോഷണപ്രക്രിയ ശരീരത്തിൽ നടക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിനുള്ള പഞ്ചസാരഘടകങ്ങൾ ഊർജ്ജത്തെ പ്രദാനം ചെയ്യുമെങ്കിലും വെറും വയറ്റിൽ കഴിച്ചാൽ ഈ ഊർജ്ജമെല്ലാം നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കൂടാതെ, അലസത, ക്ഷീണം, ഉറക്കം എന്നിവ ഉണ്ടാക്കും. കുതിർത്തെടുത്ത ഉണക്കിയ പഴവർഗ്ഗങ്ങളോടൊപ്പം ഏത്തപ്പഴം ഭക്ഷിക്കുകയാണെങ്കിൽ ഇതിന്റെ അമ്ലസ്വഭാവത്തെ ലഘൂകരിക്കാൻ സാധിക്കും.
Post Your Comments