ഉറക്കത്തിന് ഏറ്റവും അനുയോജ്യമായത് രാത്രി സമയമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണെങ്കിലും അത് കൂസാതെ പകല്‍ മൊത്തം മൂടി പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് യുവാക്കള്‍, അവധിദിനമാണെങ്കില്‍ പിന്നെ നോക്കുകയേ വേണ്ട. കുറച്ചുപേര്‍ ജോലിയുടെ സ്വഭാവം കൊണ്ടും പിന്നെ മടി കൂടുതലായതുകൊണ്ടും ഈ ഒരു രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നവരാണ്.
രാവിലെ എഴുന്നേല്‍ക്കാന്‍ അലാറമൊക്കെ സെറ്റ് ചെയ്യും. പക്ഷേ ഒരു കാര്യവുമില്ല. രാവിലെ പതിവുപോലെ മാറ്റമില്ലാതെ അലാറാം അടിക്കുമെന്നതല്ലാതെ കിടക്കുന്ന ഇടത്തില്‍ നിന്ന് പകലുറക്കം ഹാബിറ്റാക്കിയവര്‍ എഴുന്നേല്‍ക്കാന്‍ മനസ് കാണിക്കാറില്ലായെന്നത് പകലുപോലെ സത്യമായ കാര്യമാണ്.
Read Also : മുഖക്കുരു തടയാനും ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും റോസ് വാട്ടര്‍!
പകലുറക്കം ശീലമാക്കിയവര്‍ ഒന്ന് ശ്രദ്ധിക്കൂ, ഇത് നിങ്ങളെ കൊണ്ടെത്തിക്കുന്നത് മറവിരോഗത്തിലേക്കായിരിക്കാമെന്ന് യുഎസിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പകലുറക്കം, മറവിരോഗത്തിനു കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകള്‍ തലച്ചോറില്‍
രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ടത്രേ.
യുഎസ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓണ്‍ ഏജിങ്ങും ജോണ്‍ ഹോപ്കിന്‍സ് ബ്ലൂബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തുമാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍, മറവിരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പകലുറക്കം ശീലമാക്കിയവരായിരുന്നു.
രാത്രിയുറക്കം ശീലമാക്കുകയും പകലുറക്കം ഉപേക്ഷിക്കുകയും മാത്രമാണ് ഇതിനു പരിഹാരമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ആദം.പി.സ്പിറ പറഞ്ഞു. ജേണല്‍ ഓഫ് സ്‌ലീപ്പില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments