ദോഹ: പകർച്ചപ്പനി പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നാണ് ഖത്തറിൽ ആരംഭിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമിക പരിചരണ കോർപറേഷൻ എന്നിവയുടെ സഹകരണത്തിലാണ് വാർഷിക ക്യാംപെയ്ൻ നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രാഥമിക ഹെൽത്ത് സെന്ററുകൾ, എച്ച്എംസിയുടെ ഒപി ക്ലിനിക്കുകൾ, 45 സ്വകാര്യ, സെമി-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യമായി സ്വീകരിക്കാം.
Read Also: വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ: ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സെപ്തംബറിൽ തന്നെ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചതെന്ന് എച്ച്എംസി പകർച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവിയും ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനുമായ ഡോ.അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി. 6 മാസം മുതൽ 5 വയസ് വരെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, 50 വയസിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നിവരെല്ലാം കുത്തിവെയ്പ്പ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Read Also: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി എത്തിയ പാക് ബോട്ട് ഗുജറാത്ത് തീരത്ത് നിന്ന് പിടിച്ചെടുത്തു
Post Your Comments