Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു

49536 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്

 

വാഷിംഗ്ടണ്‍: സൗര കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ പുതിയൊരു ഛിന്നഗ്രഹത്തിന്റെ ഭീഷണിയും ഭൂമിയെ തേടിയെത്തുന്നു. അപകടകാരികളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയെ ഇത് ഇടിക്കുമോ എന്നൊന്നും പറയാനാവില്ല. പകരം തുടര്‍ച്ചയായി ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

Read Also: പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യഗുണങ്ങൾ ഇതാ!

നാസ അടക്കമുള്ളവര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നത്. അത് മാത്രമല്ല, തുടര്‍ച്ചയായി ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്ന
അപകടങ്ങള്‍ വലിയൊരു മുന്നറിയിപ്പ് കൂടിയാണ് നല്‍കുന്നത്.

ഭൂമി ഭയപ്പെടേണ്ട ഛിന്നഗ്രഹങ്ങളിലൊന്നാണ് വരുന്നതെന്നാണ് നാസയുടെ മുന്നറിയിപ്പ്. പടുകൂറ്റന്‍ ഛിന്നഗ്രഹമാണിത്. ഒരുപക്ഷേ ചൊവ്വാഴ്ച്ച ഇത് ഭൂമിയിലെത്തിയേക്കാം.അതേസമയം ഇത് ഭൂമിയോ ഇടിക്കുമോ എന്ന ഭയം ഇതിനോടകം സോഷ്യല്‍ മീഡിയ ഉയര്‍ത്തി കഴിഞ്ഞു. എ22 ആര്‍ക്യു എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. 49536 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. അതിവേഗത്തിലായിരിക്കും ഇത് ഭൂമിയിലേക്ക് എത്തുക.

84 അടി നീളമാണ് ഇതിനുള്ളത്. അതായത് ഒരു വിമാനത്തിന്റെ വലിപ്പം വരുമിത്. സെപ്റ്റംബര്‍ ഒന്നിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

ഭൂമിക്ക് ഭഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളില്‍ 90 ശതമാനവും 140 മീറ്ററെങ്കിലും വലിപ്പമുള്ളതാണ്. ഭൂമിയുടെ കാന്തിക വലയം കാരണം ഈ ഛിന്നഗ്രഹങ്ങളുടെ ദിശ ഏത് നിമിഷം വേണമെങ്കിലും മാറാമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അങ്ങനെ ഭൂമിയില്‍ വന്ന് ഇത് പതിച്ചാല്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഭൂമിക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button