
പത്തനംതിട്ട: രാത്രിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45 കാരന്‍ അറസ്റ്റില്‍. പന്തളം സ്വദേശിനിയുടെ പരാതിയിന്മേൽ കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജി (45)യാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചതായാണ് 48കാരിയായ വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ശനിയാഴ്ച വീട്ടില്‍ ഭര്‍ത്താവും മക്കളും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് പ്രതി എത്തിയത്. തുടര്‍ന്ന്, വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്ന് വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്ന ശേഷം ഭയം കാരണം ഇവര്‍ ആരോടും ഇതേപ്പറ്റി പറഞ്ഞിരുന്നില്ല.
രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എന്നാല്‍, ഷാജി തിങ്കളാഴ്ച വീണ്ടും വീട്ടമ്മയെ വിളിച്ച് കാറുമായി താന്‍ എത്തുമെന്നും തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇവര്‍ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
Post Your Comments