KeralaLatest NewsNewsPen VishayamWriters' Corner

നീയൊക്കെ എന്നെ വെച്ച്‌ നേടിയത് ലക്ഷങ്ങൾ, മനസ്സിന് കുഷ്ഠം ബാധിച്ചവർക്ക് മാത്രമാണ് ഇതൊക്കെ കാണുമ്പോള്‍ കുഴപ്പം: കുറിപ്പ്

എനിക്ക് നേരിടുന്ന എന്ത് നെഗറ്റീവ് ആയ സാഹചര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ആളാണ്‌ ഞാന്‍.

സോഷ്യൽ മീഡിയയിൽ സജീവമാണ് ജോമോൾ ജോസഫ്. ഫേസ് ബുക്ക് ബ്ലോക്കില്‍ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ച്‌ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കഷ്ടപ്പെട്ട് ഫോട്ടോ ഷൂട്ട് നടത്തി എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഈ ഫേസ്ബുക്കില്‍ ഇട്ട് തെറി കേട്ടുകൊണ്ടിരുന്ന താൻ ആ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച്‌ മൂന്നാഴ്ച കൊണ്ട് ആറ് ലക്ഷത്തില്‍ പരം രൂപ നേടിയെന്ന് ജോമോൾ പറയുന്നു

read also: തെരുവ് നായ വിഷയം: സർക്കാർ തീരുമാനത്തിനൊപ്പം അണിചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
കുറിപ്പ്

തിന്നുന്ന ചോറിനോട് നന്ദി കാണിക്കേടോ facebook മുതലാളീ.. Jomol Joseph സോഷ്യല്‍ മീഡിയയില്‍ വേണ്ട എന്ന് ചിലര്‍ തീരുമാനിച്ചാല്‍ ഈ ഞാന്‍ അങ്ങ് ഇല്ലാതായി പോകില്ല..കഴിഞ്ഞ ഒരു മാസക്കാലമായി എന്റെ ഈ facebook id ബ്ലോക്കില്‍ ആയിരുന്നു. കാരണം എന്തെന്ന് അറിയുമോ?എന്റെ ലാസ്റ്റ് പോസ്റ്റില്‍ ഇട്ട വിഡിയോയില്‍ സുഹൃത്തായ മൊട്ട (Shijin Royit) ‘blur videoയിലെ blur ഒഴിവാക്കാനുള്ള app ഉണ്ട് കയ്യില്‍, ഞാന്‍ വിഡിയോ download ചെയ്ത് blur മാറ്റി public ആക്കും’ എന്നൊരു കമന്റ് ഇട്ടു. ‘Video download ചെയ്ത് blur മാറ്റി കണ്ടോ, leak ചെയ്‌താല്‍ മോട്ടേടെ തല ഞാന്‍ ഇടിച്ചു പൊട്ടിക്കും കെട്ടോ ‘ എന്ന് ഞാന്‍ എന്റെ സുഹൃത്തായ മൊട്ടക്ക് ഞാന്‍ സര്‍ക്കാസം റിപ്ലൈയും ഇട്ടു.മൊട്ടയുടെ കൂട്ടുകാരൊക്കെ മൊട്ടയെ മൊട്ട എന്നാണ് വിളിക്കുന്നത്. കമന്റ് ഇട്ട മൊട്ടക്കോ reply പറഞ്ഞ എനിക്കോ യാതൊരു വിഷയവും ഇല്ല. എന്നാല്‍ ഏതോ ഒരു മാന്യ ദേഹത്തിന് ഞാന്‍ കൊടുത്ത മറുപടി ത്രെറ്റ് ആയി തോന്നുകയും, ആ മാന്യ ദേഹം ഫേസ്ബുക്ക് team ന് ഞാന്‍ മൊട്ടക്ക് ‘life threat’ നടത്തി എന്ന് report ചെയ്യുകയും ചെയ്തു.

Report കണ്ട പാടെ, ആ മാന്യദേഹത്തിന്റെ അമേരിക്കന്‍ പാവാട കഴുകുന്ന facebook back end team അംഗം എനിക്ക് ഒരു മാസം block വിധിച്ചു. എന്നോടോ മൊട്ടയോടോ വിശദീകരണം ചോദിക്കുകയോ, ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള അവസരം പോലും തരാതെയാണ് ഫേസ്ബുക് ഈ ഉമ്മാക്കിത്തരം അമേരിക്കന്‍ അമ്മായിക്ക് ഓര്‍ഗാസം കിട്ടാന്‍ വേണ്ടി ചെയ്തു കൊടുത്തത്.

സാധാരണ ഗതിയില്‍ facebook community standard violation ഉണ്ടായാല്‍ നമുക്ക് നമ്മുടെ ഭാഗം പറയാനും അപ്പീല്‍ കൊടുക്കാനും, facebook എടുത്ത നടപടി review ചെയ്യാനും അവസരം ഉണ്ടാകും. എന്നാല്‍ എനിക്ക് അത് ഉണ്ടായില്ല കഴിഞ്ഞ മാസം ഇതുപോലെ 24 മണിക്കൂറും, മൂന്ന് ദിവസവും, 7 ദിവസവും ആയി മൂന്ന് തവണ ആണ് facebook എനിക്ക് block തന്നത്. എന്നാല്‍ ആ block എല്ലാം എന്റെ review ഉം അപ്പീലും പരിഗണിച്ചുകൊണ്ട്, നടപടി തെറ്റെന്നു ബോധ്യം വന്ന facebook back end team പിന്‍വലിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് ഇത്തവണ review വിനും അപ്പീലിനും അവസരം തരാത്ത രീതിയില്‍ അമേരിക്കന്‍ അമ്മായിയുടെ പാവാട താങ്ങി എനിക്കിട്ട് പണി തന്നത്..
ഇനി എന്നെ കുറിച്ച്‌ കുറച്ച്‌ തള്ള് ആകാം..

എനിക്ക് നേരിടുന്ന എന്ത് നെഗറ്റീവ് ആയ സാഹചര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ആളാണ്‌ ഞാന്‍. Facebook ഈ ഒരു മാസം എനിക്ക് block തന്നപ്പോള്‍ ഞാന്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായി.1. Twitter : ഇതുവരെ twitter ഉപയോഗിച്ചിട്ടില്ലാത്ത ഞാന്‍ ട്വിറ്ററില്‍ account open ചെയ്യുകയും അവിടെ 30k followers നെ നേടുകയും ചെയ്തു.2. Instagram : insta account ഉണ്ടാക്കിയ ശേഷം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്ന ഞാന്‍, ഇന്‍സ്റ്റയില്‍ active ആകുകയും, കഴിഞ്ഞ ഒരു മാസം കൊണ്ട് 50k followers നെ നേടുകയും ചെയ്തു. അത് കൂടാതെ insta വഴി വന്ന സൗഹൃദങ്ങള്‍ രണ്ട് സിനിമകളിലേ ടൈറ്റില്‍ റോളുകളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു. 3. Tango : live streaming app ആയ ടാങ്കോയുടെ സാധ്യതകള്‍ മനസ്സിലാക്കിയ ഞാന്‍, ടാങ്കോ യില്‍ account create ചെയ്യുകയും, weekends ഇല്‍ മാത്രം (friday, saturday, sunday) അവിടെ ദിവസം മൂന്ന് മണിക്കൂര്‍ വീതം ചിലവഴിച്ചുകൊണ്ട് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നേടിയത് 3200 ഇല്‍ പരം ഡോളറുകള്‍ ആണ്. അതായത് 2,56,000 രൂപ.. ഫേസ്ബുക്കില്‍ ഇത്രയും കാലം live വന്ന്‌ ആളുകള്‍ക്ക് തെറി വിളിക്കാന്‍ അവസരം കൊടുത്ത ഞാന്‍ എന്റെ tango live വഴി നേടിയത് രണ്ടരലക്ഷം രൂപ!!
4. Uncensored Contents platforms : ഫോട്ടോഷൂട്ട്‌ നടത്തി നമ്മുടെ നാട്ടില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വിഡിയോസും upload ചെയ്യുമ്ബോള്‍ അതില്‍ പലതും സോഷ്യല്‍ മീഡിയ community standards ന് എതിരാണ് പോലും. എന്നാല്‍ അതെ ഫോട്ടോസും വിഡിയോസും വിദേശത്തുള്ള പ്രൊഫൈലുകളില്‍ നിന്നും upload ചെയ്യുമ്ബോള്‍ ഇതേ social media community satndards ന് യാതൊരു വയലേഷനും സംഭവിക്കുന്നില്ല. അതായത് നമ്മുടെ നാട്ടിലുള്ള മനസ്സിന് കുഷ്ടം ബാധിച്ച ചിലര്‍ക്ക് മാത്രമാണ് ഇതൊക്കെ കാണുമ്ബോള്‍ കുഴപ്പം. അല്ലാതെ ഇതൊന്നും സോഷ്യല്‍. മീഡിയ community standards ന്റെ കുഴപ്പമല്ല എന്ന് മനസ്സിലാക്കിയ ഞാന്‍ എന്റെതായി രണ്ട് uncensored content platforms (join my app & crearn) launch ചെയ്യുകയും, കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അവിടെ നിന്നും 6 ലക്ഷത്തില്‍ പരം രൂപ സാമ്ബാദിക്കുകയും ചെയ്തു. കഷ്ടപ്പെട്ട് photoshoot നടത്തി എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഈ ഫേസ്ബുക്കില്‍ ഇട്ട് തെറി കേട്ടുകൊണ്ടിരുന്ന ഞാന്‍ ആണ്, ആ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച്‌ മൂന്നാഴ്ച കൊണ്ട് ആറ് ലക്ഷത്തില്‍ പരം രൂപ നേടിയത്!!
അതുകൊണ്ട് ഫേസ്ബുക്കില്‍ നാട്ടുകാരെ ഉദ്ദരിക്കുന്ന പരിപാടി ഞാന്‍ അങ്ങ് നിര്‍ത്തി. കാരണം

1. വെറുപ്പിന്റെ വിദ്വേഷത്തിന്റെ ചുരുളി ലോകം ആളണ് facebook ഇല്‍ അഴിഞ്ഞാടുന്ന ഭൂരിഭാഗം പ്രൊഫൈലുകളും എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.2. ഓരോ മനുഷ്യരുടെയും ചെറിയ ചെറിയ കഴിവുകളെ പോലും പ്രോത്സാഹിപ്പിക്കുന്ന, ആ കഴിവുകളെ അംഗീകരിക്കുന്ന, support ചെയ്യുന്ന, മനുഷ്യരെ മനുഷ്യരായി കണ്ട് സ്നേഹിക്കുന്ന വലിയൊരു സമൂഹം ഈ നാട്ടിലുണ്ട്. അവരില്‍ ബഹു ഭൂരിഭാഗവും Twitter, Insta, Tango, Mewe, Behans, Josh തുടങ്ങിയ മറ്റ് നിരവധി നല്ല പ്ലെറ്റുഫോമുകളില്‍ ആണ് സജീവമായി ഇടപെടുന്നത്. Facebook എന്ന ചുരുളി ലോകത്തേക്ക് വരാന്‍ അവരാരും ആഗ്രഹിക്കുന്നില്ല.ഈ സമൂഹത്തിലെ നല്ലവരായ മനുഷ്യരോട്, ഭാവിയെ പ്രതീക്ഷയോടെ നോക്കി കാണുന്ന യുവ തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, facebook എന്നാ ഈ ചുരുളി ലോകത്ത് കിടന്നു നിങ്ങളുടെ വിലപ്പെട്ട സമയം വെറുതെ കളയാതെ, നിങ്ങള്‍ മറ്റ് പ്രോഗ്രസ്സീവ് ആയ പ്ലാറ്റ്ഫോകളില്‍ ആ സമയം വിനിയോഗിച്ചാല്‍, നിങ്ങള്‍ക്ക് പണവും സമ്ബാദിക്കാം, നിങ്ങള്‍ക്ക് അംഗീകാരവും നേടാം, നിങ്ങളെ തേടി അവസരങ്ങളും എത്തിച്ചേരും.Facebook മൊതലാളിയോട് പറയാനുള്ളത്..കഴിഞ്ഞ 5/6 വര്‍ഷമായി എന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം ഞാന്‍ നിങ്ങളുടെ പ്ലാറ്റ്ഫോമില്‍ ചിലവഴിച്ചതു വഴി ഒരു രൂപ നിങ്ങള്‍ എനിക്ക് തന്നിട്ടില്ല, എന്നാല്‍ നീയൊക്കെ എന്നെ വെച്ച്‌ നേടിയത് ലക്ഷക്കണക്കിന് രൂപയാണ്. എന്നിട്ടും നിനക്കൊക്കെ തോന്നുന്ന നടപടി എന്റെ പേരില്‍ എടുക്കാനും എന്നെ അപമാനിക്കാനും ഒരു ഉളുപ്പും തോന്നിയില്ല. തിന്നുന്ന ചോറിനോട് നന്ദി കാണിക്കേടോ facebook മൊതലാളീ..

ഇനി ഞാന്‍ ഫേസ്ബുക്കില്‍ തുടരുമോ?

ഞാന്‍ ഈ ലോകത്തില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനായി, ഈ ചുരുളി ലോകത്ത് ഞാന്‍ ഇനിയും കാണും, facebook മുതലാളിയെ നന്നാക്കാനായിരിക്കില്ല എന്ന് മാത്രം..Facebook ലേ ചുരുളികള്‍ എന്നെ വെടിയെന്നും വേശ്യയെന്നും വിളിച്ചപമാനിച്ചപ്പോള്‍, മറ്റ് സോഷ്യല്‍ മീഡിയകളിലെ ആളുകള്‍ എന്നെ ചേച്ചി എന്നും, സിസ് എന്നും മാഡം എന്നും വിളിച്ചുബഹുമാനിച്ചു. അവര്‍ എന്റെ fan ആണ് എന്ന് അഭിമാനത്തോടെ പറയാന്‍ മത്സരിച്ചു. എന്റെ വാക്കുകളെ നിലപാടുകളെ സ്വീകരിച്ചതോടൊപ്പം മാന്യമായി വിമര്‍ശിച്ചുകൊണ്ടും എന്റെ സുഹൃത്തുക്കള്‍ ആയി. facebook ലേ ചുരുളികള്‍ എന്റെ ഫോട്ടോഷൂട്ടുളെ ആക്ഷേപിച്ചപ്പോള്‍, പുതിയ പുതിയ തീമുകളും ആശയങ്ങളും ഷൂട്ടിനുള്ള costumes ഉം ഉം makeup കിറ്റും, ഒക്കെ മറ്റ് സോഷ്യല്‍ മീഡിയകളിലെ ആരാധകരും സുഹൃത്തുക്കളും എനിക്ക് സമ്മാനമായി തന്നു. Half frame ക്യാമറകളില്‍ ഷൂട്ട്‌ ചെയ്തിരുന്ന ഞാന്‍ ഇന്ന് പത്തോളം ഫോട്ടോഗ്രാഫെഴ്‌സ് ന്റെ പാനല്‍ ഉണ്ടാക്കി, അവര്‍ക്കു ശമ്ബളം കൊടുത്തു ജോലിചെയ്യുന്നു.
മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി എന്നോടൊപ്പം എന്റെ യമ്മീസും വളര്‍ന്നു.. അതോടൊപ്പം തന്നെ എനിക്ക് സ്വന്തമായി പ്രൊഡക്ഷന്‍ കമ്ബനിയും ഉണ്ടായി

Note 1: ഞാന്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും 9 ലക്ഷത്തോളം രൂപ കഴിഞ്ഞ ഒരു മാസം കൊണ്ട് നേടിയപ്പോള്‍ 1,62,000 രൂപയാണ് GST ആയി ഞാന്‍ വഴി സര്‍ക്കാരിലേക്ക് കിട്ടിയത്. ആ തുക സര്‍ക്കാരിലേക്ക് പോയതിന്റെ ബാക്കിയാണ് എനിക്ക് എന്റെ അക്കൗണ്ടില്‍ വന്ന 9 ലക്ഷം രൂപ. അതുകൊണ്ട് വെറുപ്പിന്റെ wholesale കച്ചവടക്കാര്‍ incometax, tax എന്നൊന്നും പറഞ്ഞ് എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട..
Note 2: എനിക്ക് ഈ അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായ അമേരിക്കന്‍ അമ്മായിയോടും, അമ്മായിയുടെ പാവാട താങ്ങി facebook back end തൊഴിലാളിയോടും എനിക്ക് എന്നും നന്ദി ഉണ്ടായിരിക്കും. എന്റെ ഓരോ മിനിറ്റിനും പ്രതിഫലം നേടാന്‍ എന്നെ പ്രാപ്തരാക്കിയത് നിങ്ങള്‍ മാത്രമാണ്..

ഗുണപാഠം:നിങ്ങളുടെ ശത്രുക്കളോട്, നിങ്ങളെ നിരന്തരം വേവേട്ടയാടുന്നവരോട് നിങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുക. ശത്രുക്കളിലൂടെയും വേട്ടയാടലുകളിലൂടെയും മാത്രമാണ് നമുക്കു നമ്മളെ കണ്ടെത്താനും, നമ്മുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കാനും പ്രാപ്തി നേടാന്‍ കഴിയൂ.. So ഇന്ന് മുതല്‍ njaan എന്റെ ശത്രുക്കളെ ബഹുമാനിക്കും, അവരോട് നന്ദിയുള്ളവളും ആയിരിക്കും. എനിക്ക് ഓരോ രൂപ ലഭിക്കുമ്ബോളും ഞാന്‍ എന്റെ ശത്രുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാത്രമേ ഓരോ രൂപയും വിനിയോഗിക്കൂ..സ്നേഹം നന്ദി കടപ്പാട് എന്റെ ശത്രുക്കളോട് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button