പനാജി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ദൈവം സമ്മതിച്ചതിനെ തുടർന്നാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞു. കോണ്‍ഗ്രസ് വിടില്ലെന്ന മുന്‍ പ്രതിജ്ഞയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍, വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ച് പുതിയ തീരുമാനത്തെക്കുറിച്ച് ചോദിച്ചു. ദൈവം സമ്മതിച്ചതിനാലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. മികച്ചതെന്ന് തോന്നുന്നത് ചെയ്യൂ എന്നാണ് ദൈവം എന്നോട് പറഞ്ഞത്,’ കാമത്ത് വ്യക്തമാക്കി.
സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ: അസാപ് കേരളയും കേരള സ്റ്റാർട്ട് അപ്പ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
ബുധനാഴ്ചയാണ് മുന്‍ ഗോവ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. കാമത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്‌സോ സെക്വയ്‌റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Post Your Comments