NewsLife StyleHealth & Fitness

മാനസികാരോഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വിഷാദം ഇല്ലാതാക്കാൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്

ശാരീരികാരോഗ്യം പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോഗ്യവും. ഇന്ന് ഭൂരിഭാഗം പേരിലും കണ്ടുവരുന്ന പ്രശ്നമാണ് വിഷാദം. സങ്കടവും, ഉൾകണ്ഠയും വിശപ്പില്ലായ്മയും വിഷാദത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. മാനസികാരോഗ്യം നിലനിർത്താൻ പോഷകാഹാരങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്. വിഷാദം ഒഴിവാക്കാനും മാനസികാരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.

വിഷാദം ഇല്ലാതാക്കാൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. വാൾനട്ട്, ഫ്ലാക്സ് സീഡ്, മത്സ്യം എന്നിവയിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ഭക്ഷണം പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക.

Also Read: കാണാതാകുന്നവരില്‍ കൂടുതലും വീട്ടമ്മമാരും പെണ്‍കുട്ടികളും, ഏറ്റവും കൂടുതല്‍ കേസുകള്‍ ഈ ജില്ലയില്‍

മാനസികാവസ്ഥ നല്ല രീതിയിൽ നിലനിർത്താൻ തലച്ചോറിലെ രാസവസ്തുവായ സെറോടോണിന് കഴിയും. അരി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ് ജ്യൂസ് തുടങ്ങിയവയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങൾ സെറോടോണിന്റെ ഉൽപ്പാദനത്തിന് സഹായിക്കും.

വിഷാദരോഗ ലക്ഷണമുള്ളവർ മത്തങ്ങാ വിത്തുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ, നട്സ്, ഓട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മാനസിക സമ്മർദ്ദം കുറച്ച് മനസിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button