പവർ ഫിനാൻസ് കോർപ്പറേഷന് പ്രത്യേക പദവി നൽകാൻ ഒരുങ്ങി കേന്ദ്ര ഊർജ്ജ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, പവർ ഫിനാൻസ് കോർപ്പറേഷന് വികസന ധനകാര്യ സ്ഥാപന പദവി (ഡിഎഫ്ഐ) നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശമാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്. നിലവിൽ, കാലാവസ്ഥ, നെറ്റ് സീറോ നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക് പവർ ഫിനാൻസ് കോർപ്പറേഷൻ നേതൃത്വം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎഫ്ഐ പദവി നൽകണമെന്ന ആശയം മുന്നോട്ടുവച്ചത്.
നിലവിൽ, പൊതു ധനകാര്യ സ്ഥാപനം എന്ന നിലയിലാണ് പവർ ഫിനാൻസ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. എന്നാൽ, പുതിയ പദവി ലഭിക്കുന്നതോടെ, കാലാവസ്ഥയും ഊർജ്ജപരിവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആദ്യ ഡിഎഫ്ഐ എന്ന നേട്ടം പവർ ഫിനാൻസ് കോർപ്പറേഷന് സ്വന്തമാകും.
Also Read: വാണിജ്യ, വ്യവസായ മേഖലകളിൽ പുതുതലമുറയുടെ കഴിവുകൾ ഉപയോഗപ്പെടുത്തണം: മന്ത്രി പി രാജീവ്
പവർ ഫിനാൻസ് കോർപ്പറേഷന്റെ വായ്പകളുടെ 47 ശതമാനവും പരമ്പരാഗത ഊർജ്ജ ഉൽപ്പാദന മേഖലയിലാണ്. അതേസമയം, 10 ശതമാനത്തോളം വായ്പ പുനരുപയോഗിക്കുന്ന ഊർജ്ജ മേഖലയ്ക്കാണ് നൽകിയിരിക്കുന്നത്. 2070 ഓടെ കാർബൺ നിർഗമനം നെറ്റ് സീറോയിൽ എത്തിക്കാൻ രാജ്യം ലക്ഷ്യമിടുന്നുണ്ട്.
Post Your Comments