പാറ്റ്‌ന: ബിഹാറില്‍ നടുറോഡില്‍ അക്രമികളുടെ അഴിഞ്ഞാട്ടം. ബഗുസരായില്‍ ബൈക്കിലെത്തിയ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ജില്ലയിലെ പ്രശ്‌നബാധിത മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.
Read Also: ആക്സിസ് ബാങ്കും സ്ക്വയർ യാർഡ്സും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ ഇതാണ്
അതേസമയം സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിഹാര്‍ വീണ്ടും ജംഗിള്‍ രാജിലേക്ക് മടങ്ങിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രിയും ബഗുസരായ് എം പിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഭരണമില്ലാത്ത അവസ്ഥയാണ്. ക്രിമിനലുകള്‍ നിയമത്തെ വെല്ലുവിളിച്ച് തെരുവുകളില്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബൈക്കിലെത്തിയ അക്രമികള്‍ സാധാരണക്കാരായ മനുഷ്യരുടെ നേര്‍ക്ക് നിഷ്‌കരുണം വെടിയുതിര്‍ത്തു. 4 പോലീസ് സ്റ്റേഷന്‍ പരിധികളിലൂടെ സഞ്ചരിച്ച അവര്‍ 30 കിലോമീറ്ററോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ടു. പ്രതികളെ ഇനിയും പിടികൂടാനാകാത്ത പോലീസ് ഉദ്യോഗസ്ഥര്‍ ജോലി രാജി വെച്ച് മറ്റെന്തെങ്കിലും ജോലി നോക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം’, ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
Post Your Comments