Latest NewsNewsBusiness

ആക്സിസ് ബാങ്കും സ്ക്വയർ യാർഡ്സും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ ഇതാണ്

രാജ്യത്തുടനീളമുള്ള റീട്ടെയിൽ ബാങ്കിംഗ് ശൃംഖലയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഭവന വായ്പ എളുപ്പത്തിൽ ലഭ്യമാക്കാനാണ് 'ഓപ്പൺ ഡോർ' ലക്ഷ്യമിടുന്നത്

പുതിയ മാറ്റങ്ങൾക്കൊരുങ്ങി ആക്സിസ് ബാങ്കും സ്ക്വയർ യാർഡ്സും. റിപ്പോർട്ടുകൾ പ്രകാരം, വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഹോം ബയർ ഇക്കോസിസ്റ്റമാണ് ഇരുകമ്പനികളും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നത്. ‘ഓപ്പൺ ഡോർ’ എന്ന പേരിൽ അവതരിപ്പിച്ച ഹോം ബയർ ഇക്കോസിസ്റ്റത്തിൽ സ്വപ്ന ഭവനം സ്വന്തമാക്കുന്നത് വരെയുള്ള എല്ലാവിധ കാര്യങ്ങളും തടസമില്ലാതെ ചെയ്യാൻ സഹായിക്കും.

പ്രത്യേക രൂപകൽപ്പനയിൽ വികസിപ്പിച്ചതിനാൽ, വീട് വാങ്ങുന്ന ഉപഭോക്താക്കളുടെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും. ഇതോടെ, പാർപ്പിടവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ഒരൊറ്റ ഫ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ കഴിയുന്നതാണ്. ഭവനങ്ങൾ വാങ്ങുമ്പോൾ ബിൽഡർമാരെക്കുറിച്ചും ഉൽപ്പന്നങ്ങളുടെ വിശദവിവരങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ അറിയാൻ സാധിക്കും. കൂടാതെ, ഭവന വായ്പയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, വാടക, പ്രോപ്പർട്ടി മാനേജ്മെന്റ്, ഹോം ഫർണിഷിംഗ്, സാങ്കേതിക സേവനങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ തന്നെ ലഭ്യമാകും.

Also Read: ഇലോൺ മസ്കിന് ട്വിറ്റർ വാങ്ങാൻ ഓഹരി ഉടമകളുടെ അംഗീകാരം, ഇടപാട് തുക അറിയാം

രാജ്യത്തുടനീളമുള്ള റീട്ടെയിൽ ബാങ്കിംഗ് ശൃംഖലയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഭവന വായ്പ എളുപ്പത്തിൽ ലഭ്യമാക്കാനാണ് ‘ഓപ്പൺ ഡോർ’ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. പ്രമുഖ സംയോജിത റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമാണ് സ്ക്വയർ യാർഡ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button