റിയാദ്: കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിച്ചാൽ 100 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
Read Also: പേവിഷ ബാധയേറ്റെന്ന് സംശയം: പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
കെട്ടിടത്തിന്റെ രൂപത്തിനും സ്വഭാവത്തിനും അനുയോജ്യമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ബാൽക്കണി മറച്ചാൽ 200 മുതൽ 1,000 റിയാൽ വരെയും പിഴയും ചുമത്തും. വാണിജ്യ കെട്ടിടങ്ങളുടെ ചുവരുകളിൽ അനുയോജ്യമല്ലാത്ത തരത്തിലുള്ള എഴുത്തുകൾ ഉണ്ടെങ്കിൽ 200 മുതൽ 1,000 റിയാൽ വരെയാണ് പിഴ. ഭിന്നശേഷിക്കാർക്ക് പ്രത്യേക വഴികളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ 500 മുതൽ 2,500 റിയാൽ വരെയും കെട്ടിടങ്ങളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് നടപ്പാതകളോ അനുയോജ്യമായ വഴിയോ ഇല്ലെങ്കിൽ 100 റിയാൽ വരെ പിഴ ഇടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കെട്ടിടങ്ങൾ ചട്ടങ്ങൾ ലംഘിക്കുന്ന ഉയരത്തിലാണെങ്കിൽ കുറഞ്ഞത് 100 റിയാലും പരമാവധി 500 റിയാലും പിഴ ചുമത്തും. വാണിജ്യ കെട്ടിടങ്ങളുടെ മേൽക്കൂരയുടെ ഭിത്തികളിൽ ഇരുമ്പ് തൂണുകളോ സ്‌ക്രീനുകളോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 1200 റിയാൽ പിഴയും പരമാവധി 6000 റിയാൽ പിഴയും ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
Read Also: വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ: ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം
Post Your Comments