ചിക്കമംഗലൂരു: കേരളത്തില്‍ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടര്‍ന്ന് പരാജയപ്പെട്ട സിപിഐയ്ക്ക് കര്‍ണാടകയില്‍ വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു. നേതൃസ്ഥാനങ്ങളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന സിപിഐ പ്രഖ്യാപനമാണ് രാധയുടെ തിരഞ്ഞെടുപ്പിന് പിന്നിൽ.
read also:റണ്ണിങ് കോൺട്രാക്ട്: റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14 ന്
2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ.
ഇടുക്കി ജില്ലാ സെക്രട്ടറിയായി പീരുമേട് മുന്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നുവെങ്കിലും വിഭാഗീയത കാരണം ഇത് നടപ്പിലായില്ല. ജില്ലാ നേതൃത്വം കെ സലിംകുമാറിനെയാണ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഇഎസ് ബിജിമോള്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തില്‍ പുരുഷ മേധാവിത്വമാണെന്ന് ആരോപിച്ച് ഇ എസ് ബിജിമോൾ രംഗത്തുവന്നത് വിവാദമായിരുന്നു.
Post Your Comments