KozhikodeNattuvarthaLatest NewsKeralaNews

ബൈക്കിൽ ബസ് ഇടിച്ച് റോഡിൽ തെറിച്ചുവീണ യുവാക്കൾക്ക് ലോറി കയറി ദാരുണാന്ത്യം

താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്

കോഴിക്കോട്: ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കൾക്ക് ദേഹത്ത് ലോറി കയറി ദാരുണാന്ത്യം. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.

കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ യുവാക്കൾ തൽക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസാണ് ബൈക്കിൽ ഇടിച്ചത്.

Read Also : ഉപഭോക്താക്കൾക്ക് കിടിലൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡിഷ് ടിവി

റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യദുകൃഷ്ണന്റെ മാതാവ് സവിത. സഹോദരി : ഗീതു കൃഷ്ണ. പൗലോസിന്റെ മാതാവ് മേരി. സഹോദരങ്ങൾ : ശ്യാം, അൽഫോൺസ, കാതറിൻ, തെരേസ, മരിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button