Latest NewsUAENewsInternationalGulf

റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ്: കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

അബുദാബി: ഇന്റർനാഷണൽ റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള കരാറിന് അഗീകാരം നൽകി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: അഴിമതി ആരോപണം: മമത ബാനർജി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ബംഗാൾ ബിജെപി അധ്യക്ഷൻ കസ്റ്റഡിയിൽ

യുഎഇയുമായുള്ള ബന്ധം ഔദ്യോഗികമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് റെഡ് ക്രോസിന്റെ മിഷൻ-യുഎഇ മേധാവി ക്ലെയർ ഡാൾട്ടൺ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബിയിൽ റെഡ്ക്രോസിന്റെ ഓഫീസ് ആരംഭിക്കുന്നത്.

റെഡ്ക്രോസിന്റെ ആസ്ഥാനം ജനീവയാണ്. നിലവിൽ ദുബായിലെ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ റെഡ്ക്രോസിന് ഓഫീസ് ഉണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യാന്തര സംഘടനകളെ സഹായിക്കാൻ യുഎഇക്ക് എപ്പോഴും താത്പര്യമുണ്ടെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി നേരത്തെ അറിയിച്ചിരുന്നു.

Read Also: കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button