അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ സൂചികകൾ എത്തിയതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിരവധി കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. സെൻസെക്സ് 451.03 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,566.16 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 130.50 പോയിന്റ് നേട്ടത്തിൽ 18,000 ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും ഉയർന്നിട്ടുണ്ട്.
വേദാന്ത, ജിൻഡാൽ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്, എഫ്എംജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. എന്നാൽ, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
ഗുജറാത്തിലേക്കുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു ശേഷമാണ് വേദാന്തയുടെ ഓഹരികൾ 3 ശതമാനത്തോളം ഉയർന്നത്. കണക്കുകൾ പ്രകാരം, ഇന്ന് ഏകദേശം 1,776 ഓഹരികൾ മുന്നേറുകയും, 1,600 ഓഹരികൾ ഇടിഞ്ഞും, 101 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്.
Post Your Comments