NewsLife StyleHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

രക്തസമ്മർദ്ദം ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. പലപ്പോഴും രക്തസമ്മർദ്ദത്തെ നിസാരവൽക്കരിക്കാറുണ്ടെങ്കിലും ഇത് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. സാധാരണയായി മദ്യപാനം, മാനസിക സമ്മർദ്ദം, ഉപ്പിന്റെ അമിത ഉപയോഗം, അമിതവണ്ണം എന്നിവ രക്തസമ്മർദ്ദം ഉയരാൻ കാരണമാകാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനുള്ള ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.

രക്തസമ്മർദ്ദം ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കും. അതിനാൽ, ഡയറ്റിൽ വാഴപ്പഴം പരമാവധി ഉൾപ്പെടുത്തുക.

Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയൂ

വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ തണ്ണിമത്തൻ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. മിതമായ അളവിൽ തണ്ണിമത്തൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. കാൽസ്യം, പൊട്ടാസ്യം എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരത്തിന് ഗുണകരമായ നിരവധി ബാക്ടീരിയകൾ തൈരിൽ അടങ്ങിയതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button