Latest NewsKeralaNews

റണ്ണിങ് കോൺട്രാക്ട്: റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14 ന് രാവിലെ 10.30 ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിക്കും.

Read Also: തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍

തിരുവനന്തപുരം ഐഎംജി ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി ഈ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്.

പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകളിലെ പരിപാലനം ഉറപ്പുവരുത്തുന്നതിനായാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിന് തുടക്കമിട്ടത്. ഒന്നും രണ്ടും പാക്കേജുകളിലായി 12,322 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി പരിപാലിക്കുകയാണ്. ഈ റോഡുകളുടെ വിശദാംശങ്ങളാണ് പ്രദർശിപ്പിക്കുക. പരിപാലന ചുമതലയുള്ള കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിശദാംശങ്ങൾ ബോർഡിൽ രേഖപ്പെടുത്തും. ആ റോഡിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ അക്കാര്യം ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടേയോ കരാറുകാരുടെയോ ശ്രദ്ധയിൽപ്പെടുത്താൻ കഴിയും.

നേരത്തെ പരിപാലന കാലാവധിയിൽ ഉള്ള റോഡുകളിൽ ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചത് ഗുണകരമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.

Read Also: കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button