Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ErnakulamKeralaNattuvarthaLatest NewsNews

നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്

അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടി‍ന്റെ ഭാഗമായിട്ടാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

നെടുമ്പാശ്ശേരി, ചെങ്ങമനാട്, പറവൂർ, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

Read Also : സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസയ്‌ക്കെതിരെ നടപടി

2019 നവംബറിൽ അത്താണിയിൽ ഗില്ലപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ്. ഈ കേസി‍ന്റെ വിചാരണ തീരുംവരെ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂണിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അടുവാശ്ശേരി മുതലാളി പീടിക ഭാഗത്തെ കടയിൽ അതിക്രമിച്ചുകയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയായി. തുടർന്നാണ് കാപ്പ ചുമത്തിയതും അറസ്റ്റ് ചെയ്തതും.

ആലപ്പുഴയില്‍ ഒളിവിൽ കഴിഞ്ഞ പ്രതിയെ നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button