പുതിയ മാറ്റത്തിനൊരുങ്ങി ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ധനസമാഹരണത്തിന്റെ ഭാഗമായി ഇന്ത്യാ ബുൾസ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കടപ്പത്ര വിൽപ്പനയിലൂടെ 1,000 കോടി സമാഹരിക്കാനാണ് ഇന്ത്യാ ബുൾസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, രണ്ടാംഘട്ട കടപ്പത്ര വിൽപ്പന ആരംഭിച്ചു. ഈ കടപ്പത്രങ്ങൾ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) എന്നിവിടങ്ങളിലാണ് ലിസ്റ്റ് ചെയ്യുക.
പ്രധാനമായും മൂന്ന് വ്യത്യസ്ഥ കാലയളവിലുള്ള നിക്ഷേപ ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 24 മാസം, 36 മാസം, 60 മാസം എന്നിങ്ങനെയാണ് നിക്ഷേപ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 1,000 രൂപയാണ് ഓരോ കടപ്പത്രത്തിന്റെയും മുഖവില. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ, പ്രതിവർഷം 8.33 ശതമാനം മുതൽ 9.55 ശതമാനം വരെ വാർഷിക ആദായം നേടാനുള്ള അവസരവും ലഭ്യമാണ്. സെപ്തംബർ 22 വരെയാണ് കടപ്പത്രങ്ങൾ വാങ്ങാനുള്ള അവസാന തീയതി.
Also Read: ബൈക്കിൽ ബസ് ഇടിച്ച് റോഡിൽ തെറിച്ചുവീണ യുവാക്കൾക്ക് ലോറി കയറി ദാരുണാന്ത്യം
Post Your Comments