തിരുവനന്തപുരം : ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയുള്ള നിൽപ്പ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കെ ജി എം ഒ എ തീരുമാനിച്ചു.
Also Read : ജോസ് ആലുക്കാസില്‍ നിന്നും മോഷണം പോയ 16കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു : പ്രതി പിടിയിൽ
ഇതിൻ്റെ ഭാഗമായി നിലവിൽ തുടർന്നുവരുന്ന പ്രതിഷേധങ്ങൾക്കൊപ്പം ജനുവരി ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിർവഹണം, കായകല്പം, എൻ.ക്യൂ.എ.എസ് പ്രവർത്തനം തുടങ്ങിയവയിൽ നിന്നുൾപ്പടെ വിട്ട് നിന്ന് നിസ്സഹകരണ സമരം ശക്തമാക്കാനും ജനുവരി മാസം നാലാം തീയതി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു.
നിലവിലെ കോവിഡ് നിബന്ധനകളനുസരിച്ച് പങ്കെടുക്കാവുന്ന പരമാവധി പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും മാർച്ചും ധർണ്ണയും. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജനുവരി 18ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനും തീരുമാനമുണ്ട്.
Post Your Comments