ഗൂഡല്ലൂര്‍: ഭാര്യാസഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍
ശ്രമിച്ച എസ്‌ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ ഈറോഡ് അപ്പക്കോടല്‍ സ്വദേശി വെങ്കിടാചല(35)ത്തെയാണ് കോയമ്പത്തൂര്‍ കാര്‍ഗോ ഡിഐജി നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് പിരിച്ചുവിട്ടത്. വെങ്കിടാചലത്തിന്റെ ഭാര്യ 2018-ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്.
2018-ല്‍ ഗോപിച്ചെട്ടിപ്പാളയം പ്രൊഹിബിഷന്‍ ഡിവിഷനില്‍ എസ്.ഐ ആയി ജോലിചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഭാര്യയുടെ അനുജത്തിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹംകഴിക്കാന്‍ ശ്രമിച്ചതായാണ് കേസ്. ബി.എഡ് വിദ്യാര്‍ത്ഥിനിയായ യുവതിയെ മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിനുപോകാനെന്ന വ്യാജേന ഭാര്യയ്ക്കൊപ്പം കൂടെക്കൂട്ടുകയും മധുരയ്ക്ക് മുന്നിലുള്ള പോലീസ് ചെക്‌പോസ്റ്റില്‍ ഭാര്യയെ ഇറക്കിവിടുകയും അനിയത്തിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇതോടെ ഭാര്യ ചെക്പോസ്റ്റിലെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ചെക്‌പോസ്റ്റ് പോലീസ് അന്തിയൂര്‍ പോലീസില്‍ വിവരംകൈമാറി. പിന്നീട് മധുരയിലേക്കുള്ള യാത്രാമധ്യേ വെങ്കിടാചലത്തെ പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments