ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന, ഡൽഹി എൻസിആർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അപ്രതീക്ഷിത റെയ്ഡ്. ഗുണ്ടാസംഘങ്ങൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, ഭീകരസംഘടനകളുടെ ഇവർക്ക് ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ്. സിദ്ധു മൂസ് വാല വധക്കേസിലും സൽമാൻ ഖാൻ ഭീഷണിപ്പെടുത്തിയ കേസിലും ഉൾപ്പെട്ട ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. റിപ്പോർട്ടുകൾ പ്രകാരം ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും എൻ.ഐ.എയുടെ നിരീക്ഷണത്തിലാണ്.
രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളെയും ക്രൈം സിൻഡിക്കേറ്റുകളെയും തകർക്കാൻ ഏകദേശം 60 ഓളം ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. നീരജ് ബവാന, ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ 10 പേർക്കെതിരെ എൻ.ഐ.എ കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി നിലവിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിവരികയാണ്. ഗുണ്ടാസംഘങ്ങൾക്കെതിരെ കുറ്റം ചുമത്താൻ കർശനമായ നിയമവിരുദ്ധ പ്രവർത്തന (പ്രിവൻഷൻ) നിയമം ഉപയോഗിക്കും.
എൻ.ഐ.എ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ വ്യക്തികളെ പ്ലാൻ ചെയ്ത് കൊലപ്പെടുത്തുകായും സോഷ്യൽ മീഡിയയിൽ ഭീകരത വളർത്തുകായും ചെയ്യുന്നത് നീരജ് ബവാനയും സംഘവുമാണ്. നീരജ് ബവാനയും സംഘവും നിലവിൽ ലോറൻസ് ബിഷ്‌ണോയിയുമായി അത്ര രാസത്തിലല്ല. സിദ്ധു മൂസ് വാല കൊല്ലപ്പെട്ടതിന് പിന്നാലെ കൊലയാളികളോട് പ്രതികാരം ചെയ്യുമെന്നും ലോറൻസ് ബിഷ്‌ണോയ് സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നീരജ് ബവാന പ്രഖ്യാപിച്ചിരുന്നു.
NIA raids underway in Punjab, Haryana and NCR. They are linked to gangsters and their terror links.
Gangsters involved in #SidhuMooseWalaDeath, #SalmanKhan threat case – #LawrenceBishnoi and Goldie Brar under radar. @priyanktripathi reports pic.twitter.com/QFbOrhJq0F
— Mirror Now (@MirrorNow) September 12, 2022
അതേസമയം, കാനഡയിൽ ഒളിവിൽ കഴിയുന്ന ഗോൾഡി ബ്രാറിനെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് ഞായറാഴ്ച പറഞ്ഞു. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട നാല് ഷാർപ്പ് ഷൂട്ടർമാരെ അറസ്റ്റ് ചെയ്തതായും രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നതായും പഞ്ചാബ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.
Post Your Comments