കോഴിക്കോട്: തെരുവുനായ ശല്യത്തിന് കൊന്നുകളയലല്ല പരിഹാരമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ടെന്ന് കോഴിക്കോട് മേയർ വ്യക്തമാക്കി. തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും ബീന ഫിലിപ്പ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.
നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് കഴിയണം. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായ്ക്കൾ. ആ രീതിയിൽ അവയെ കണ്ടു പരിപാലിക്കാൻ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണമെന്നും ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.
നായ്ക്കളെ കൊന്നുകളയുകയല്ല പരിഹാരം. അവരും അവരുടേതായ കർത്തവ്യങ്ങൾ ലോകത്ത് ചെയ്യുന്നുണ്ടെന്നും നമ്മൾ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂവെന്നും മേയർ കൂട്ടിച്ചേർത്തു.
Post Your Comments