വിപണിയിൽ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ IQOO. റിപ്പോർട്ടുകൾ പ്രകാരം, IQOO Z6 Lite 5G സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കുന്നത്. സെപ്തംബർ 14 ന് വിപണിയിലെത്തുന്ന ഈ സ്മാർട്ട്ഫോണുകളിൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫീച്ചറുകൾ പരിചയപ്പെടാം.
6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. എച്ച്ഡിആർ10+ സപ്പോർട്ടും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 778ജി എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,700 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
64 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 23,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 24,999 രൂപയുമാണ് വില. അതേസമയം, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 28,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
Post Your Comments