അടിമുടി മാറാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് മോഡലിൽ നിന്നും യാത്രക്കാർക്ക് പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 30 വിമാനങ്ങൾ എയർ ഇന്ത്യ പാട്ടത്തിന് എടുത്തിട്ടുണ്ട്. പാട്ടത്തിനെടുത്ത വിമാനങ്ങളിൽ എല്ലാം പ്രീമിയം ഇക്കോണമി ക്ലാസ് ഉൾപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ, എയർ ഇന്ത്യ വിമാനങ്ങളിൽ ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി ക്ലാസ് ഉണ്ടെങ്കിലും, ബിസിനസ് മോഡലിൽ നിന്ന് പൂർണമായ മാറ്റമാണ് എയർ ഇന്ത്യയുടെ ലക്ഷ്യം.
റിപ്പോർട്ടുകൾ പ്രകാരം, പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ഇരുപത്തിയൊന്ന് എയർബസ് എ 320 നിയോകളും, നാല് എയർബസ് എ 321 നിയോകളും, അഞ്ച് ബോയിംഗ് ബി 777- 200 എൽആർ വിമാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഓടെയാണ് വിമാനങ്ങൾ എയർ ഇന്ത്യക്ക് ലഭിക്കുക. വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയർബസുമായും ബോയിംഗുമായും എയർ ഇന്ത്യ ഇതിനോടകം ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. പാട്ടത്തിന് എടുത്ത വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ മെട്രോ നഗരങ്ങളിൽ നിന്നും യുഎസ്എയിലേക്കുള്ള റൂട്ടുകളിലാണ് സർവീസുകൾ നടത്താൻ സാധ്യത.
Also Read: തെരുവു നായകൾക്കായി തീവ്ര വാക്‌സിൻ യജ്ഞം നടത്തും: എം ബി രാജേഷ്
Post Your Comments