പാലക്കാട്: ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്. അദിവാസികളുടെ പരിപാടി ആയതുകൊണ്ടാണ് അട്ടപ്പാടിയില്‍ എത്തിയതെന്നും ഈ പരിപാടിയിലേക്ക് സംഘാടകര്‍ രണ്ടുമാസം മുന്‍പ് ക്ഷണിച്ചിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read Also: പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ഗ്യാരന്റി: ഉദ്ഘാടനം ചൊവ്വാഴ്ച്ചയെന്ന് പൊതുമരാമത്ത് മന്ത്രി
ഓണം വാരാഘോഷത്തിന്റെ സമാപനസമ്മേളനത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.
തിരുവനന്തപുരത്ത് വര്‍ണാഭമായ സാസ്‌കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 76 ഫ്‌ളോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.
Post Your Comments