തിരുവനന്തപുരം: വിർച്വൽ സാങ്കേതികതയുടെ സഹായത്തോടെ സ്‌കൂളുകളിൽ ആരോഗ്യ പ്രതിരോധ – സംരക്ഷണ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. കൊച്ചി കിൻഫ്ര ഹൈ ടെക് പാർകിലെ കേരള ടെക്നോളജി ഇന്നോവേഷൻ സോണിലെ സ്റ്റാർട് അപ് ആയ ഷോപ് ഡോക് ആണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി ഓവർസീസ് ബാങ്ക്
ആ പ്രൊജക്ടിന് നേതൃത്വം കൊടുക്കുന്നത് ഒരു പെൺകുട്ടിയാണെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പ്രൊജക്ട് ഹെഡ് മെഹ്നാസ് അബൂബക്കർ എത്തി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ലോകത്ത് ആദ്യമായാണ് മെറ്റവേഴ്സിൽ സ്‌കൂളുകൾക്ക് ആരോഗ്യ പ്രതിരോധ – വിദ്യാഭ്യാസ സംബന്ധമായ സേവനം ഒരുക്കുന്നതെന്ന് മെഹ്നാസ് പറഞ്ഞു. സ്മാർട് ഹെൽത്ത് ക്ലിനിക്കുകൾ വഴി രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിപുലമായ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുമാണ് ആരോഗ്യ രംഗത്തെ സ്റ്റാർട് അപ്പായ ഷോപ് ഡോകിന്റെ ലക്ഷ്യം. മൈ സ്‌കൂൾ ക്ലിനിക്സ് സേവനം വെബ്സൈറ്റിനൊപ്പം മൊബൈൽ, മെറ്റാവേഴ്സ് ആപ്ലിക്കേഷനുകളിലും ലഭ്യമാകുമെന്ന് മെഹ്നാസ് അറിയിച്ചു. മെഹ്നാസിനും ടീമിനും ആശംസകൾ അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments