Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി ഓവർസീസ് ബാങ്ക്

പുതുക്കിയ നിരക്കുകൾ സെപ്തംബർ 13 മുതൽ പ്രാബല്യത്തിലാകും

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഓവർസീസ് ബാങ്ക്. ഇത്തവണ രണ്ടുകോടി രൂപയിൽ താഴെയുള്ള എല്ലാത്തരം സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പുതുക്കിയ നിരക്കുകൾ സെപ്തംബർ 13 മുതൽ പ്രാബല്യത്തിലാകും. പുതുക്കിയ നിരക്കുകൾ പരിശോധിക്കാം.

7 ദിവസം മുതൽ 29 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് ലഭിക്കുക. 30 ദിവസം മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരം നിക്ഷേപങ്ങൾക്ക് 3.5 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 91 ദിവസം മുതൽ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.10 ശതമാനം നിരക്കിലും 180 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.65 ശതമാനം നിരക്കിലും പലിശ ലഭിക്കുന്നതാണ്.

Also Read: ടോൾ പ്ലാസയിലെ വാഹനക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് അവതരിപ്പിക്കാൻ സാധ്യത

1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ നൽകുന്നുണ്ട്. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനവും 1,000 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനവും പലിശ ലഭിക്കും. മൂന്നുവർഷമോ, അതിനു മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.85 ശതമാനം വരെയാണ് പലിശ നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button