വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 23 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക.
ഉപഭോക്താക്കൾക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വഴി ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. തിരഞ്ഞെടുത്ത ഉപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവുകൾ ഇതിനോടകം ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകൾക്ക് പുറമേ, നിരവധി ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്കും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
Also Read: വിപണി കീഴടക്കാൻ IQOO Z6 Lite 5G സ്മാർട്ട്ഫോണുകൾ ഉടൻ പുറത്തിറക്കും
ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഒരു ദിവസം മുൻപ് തന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം വരെ ക്യാഷ് ബാക്ക് ലഭ്യമാണ്.
Post Your Comments